+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​രി​ച​മു​ട്ട് സിംഹാസനത്തിൽ വീണ്ടും വി​ദ്യാ​ധി​രാ​ജ

പ​റ​വൂ​ര്‍ : തു​ട​ര്‍​ച്ച​യാ​യ എ​ട്ടാം ത​വ​ണ​യും ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം പ​രി​ച​മു​ട്ട് ക​ളി​യി​ല്‍ മ​റ്റൊ​രു വി​ജ​യി​യി​ല്ല.​ യേ​ശു​വി​ന്‍റെ ജ​ന​നം മു​ത​ല്‍ മ​ര​ണം വ​രെ​യു​ള്ള ജീ​വ​ച​രി​ത്രം കോ​ര്‍​ത്
പ​രി​ച​മു​ട്ട്  സിംഹാസനത്തിൽ  വീണ്ടും വി​ദ്യാ​ധി​രാ​ജ
പ​റ​വൂ​ര്‍ : തു​ട​ര്‍​ച്ച​യാ​യ എ​ട്ടാം ത​വ​ണ​യും ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം പ​രി​ച​മു​ട്ട് ക​ളി​യി​ല്‍ മ​റ്റൊ​രു വി​ജ​യി​യി​ല്ല.​ യേ​ശു​വി​ന്‍റെ ജ​ന​നം മു​ത​ല്‍ മ​ര​ണം വ​രെ​യു​ള്ള ജീ​വ​ച​രി​ത്രം കോ​ര്‍​ത്തി​ണ​ക്കി​യു​ള്ള ഗാ​ന​ങ്ങ​ള്‍ ക​ള​രി​യു​ടെ രൂ​പ​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ചാ​ണ് ആ​ലു​വ വി​ദ്യാ​ധി​രാ​ജ സ്‌​കൂ​ള്‍ കു​ത്ത​ക ഇ​ന​ത്തി​ല്‍ ഒ​ന്നാം​സ്ഥാ​നം നി​ല​നി​ര്‍​ത്തി​യ​ത്.
ക​ഴി​ഞ്ഞ പ​ത്തു വ​ര്‍​ഷ​മാ​യി സു​നി​ല്‍ ഏ​ബ്ര​ഹ​മാ​ണ് ടീ​മി​ന്‍റെ പ​രി​ശീ​ല​ക​ന്‍. പി. ​അ​ഭി​ഷേ​ക് നേ​തൃ​ത്വം ന​ല്‍​കി​യ ടീ​മി​ല്‍ ആ​ദ​ര്‍​ശ്, ധ​ന​ഞ്ജ​യ് എ​സ്.നാ​യ​ര്‍, ധീ​ര​ജ് മാ​ധ​വ്, വി​നാ​യ​ക്, ആ​ദി​ത്യ​ന്‍, ശ്രീ​ഹ​രി എ​ന്നി​വ​രും ചേ​ര്‍​ന്നാ​ണ് പ​രി​ച​മു​ട്ട് അ​വ​ത​രി​പ്പി​ച്ച​ത്.