പറവൂർ: ചവിട്ടുനാടക മത്സരത്തില്‍ വൻഅട്ടിമറി. കഴിഞ്ഞ ഒമ്പതു വര്‍ഷമായി ഹൈസ്കൂള്‍ വിഭാഗത്തില്‍ ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്എസ്എസ് കൈയടക്കിവച്ചിരുന്ന ഒന്നാം സ്ഥാനമാണ് ഇക്കുറി എറണാകുളം സെന്റ് തെരേസാസ് സിജിഎച്ച്എസ്എസ് അട്ടിമറി പ്രകടനത്തിലൂടെ സ്വന്തമാക്കിയത്.
ജില്ലാ കലോത്സവ ചരിത്രത്തില്‍ പെണ്‍കുട്ടികളുടെ ടീം ആദ്യമായാണ് ഒന്നാം സ്ഥാനം നേടുന്നതെന്നതും ശ്രദ്ധേയമാണ്. ഔസേഫ് പുണ്യാളന്റെ കഥയാണ് ടീം അവതരിപ്പിച്ചത്. അലക്സ് താളൂപ്പാടമാണ് ടീമിനെ പരിശീലിപ്പിച്ചത്. മത്സരത്തില്‍ രണ്ടാം സ്ഥാനത്തോടൊപ്പം എ ഗ്രേഡ് നേടിയ ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്എസ്എസ് മത്സരഫലത്തിനെതിരെ അപ്പീല്‍ നല്‍കിയിരിക്കുകയാണ്.
അതേസമയം എച്ച്എസ്എസ് ചവിട്ടുനാടകത്തില്‍ 2011 മുതല്‍ തുടരുന്ന ആധിപത്യം സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്എസ്എസ് ഇക്കുറിയും നിലനിർത്തി.