+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോ​ഡ​ൽ പാ​ർ​ല​മെ​ന്‍റു​മാ​യി മേ​രി​ഗി​രി പ​ബ്ലി​ക് സ്കൂ​ൾ

കൂ​ത്താ​ട്ടു​കു​ളം: മേ​രി​ഗി​രി പ​ബ്ലി​ക് സ്കൂ​ളി​ലെ സോ​ഷ്യ​ൽ സ​യ​ൻ​സ് വി​ഭാ​ഗം മോ​ഡ​ൽ പാ​ർ​ല​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യോ​ഗം പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡേ
മോ​ഡ​ൽ പാ​ർ​ല​മെ​ന്‍റു​മാ​യി മേ​രി​ഗി​രി പ​ബ്ലി​ക് സ്കൂ​ൾ
കൂ​ത്താ​ട്ടു​കു​ളം: മേ​രി​ഗി​രി പ​ബ്ലി​ക് സ്കൂ​ളി​ലെ സോ​ഷ്യ​ൽ സ​യ​ൻ​സ് വി​ഭാ​ഗം മോ​ഡ​ൽ പാ​ർ​ല​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യോ​ഗം പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​നീ​തു എം. ​ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ന്പ​സ് മാ​നേ​ജ​ർ ഫാ. ​ജോ​സ് പാ​റേ​ക്കാ​ട്ട് സി​എം​ഐ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​ഴ്, ഒ​ന്പ​ത്, 10 ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​ങ്കാ​ളി​ക​ളാ​യ​ത്.
സ്പീ​ക്ക​റും ഭ​ര​ണ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളും വാ​ഗ്വാ​ദ​ങ്ങ​ളും നി​റ​ഞ്ഞ ഓ​ഡി​റ്റോ​റി​യം നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ പാ​ർ​ല​മെ​ന്‍റാ​യി മാ​റി. കു​ട്ടി മ​ന്ത്രി​മാ​ർ അ​വ​രു​ടെ വ​കു​പ്പു​ക​ൾ​ക്ക് വേ​ണ്ടി സം​സാ​രി​ക്കു​ക​യും നി​ര​വ​ധി ബി​ല്ലു​ക​ൾ അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഫാ. ​മാ​ത്യു ക​രീ​ത്ത​റ സി​എം​ഐ, ഫാ. ​അ​ല​ക്സ് മു​രി​ങ്ങ​യി​ൽ സി​എം​ഐ, പ്ര​ധാ​നാ​ധ്യാ​പി​ക ബി. ​രാ​ജി​മോ​ൾ, അ​ധ്യാ​പ​ക​രാ​യ സു​ജി​ത് ജോ​ണ്‍, എം.​ജെ. ജി​ഷ, നി​ർ​മ​ൽ ബെ​ന്നി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.