+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​സി​എ​ഫ് ലോം​ഗ് മാ​ർ​ച്ചി​ന് സ്വീ​ക​ര​ണം

കോ​ത​മം​ഗ​ലം/വാ​ഴ​ക്കു​ളം: വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​സ​ർ​ഗോ​ഡ് മു​ത​ൽ തി​രു​വ​ന​ന്ത​പു​രം വ​രെ ന​ട​ത്തു​ന്ന ലോം​ഗ് മാ​ർ​ച്ച
യു​സി​എ​ഫ് ലോം​ഗ് മാ​ർ​ച്ചി​ന് സ്വീ​ക​ര​ണം
കോ​ത​മം​ഗ​ലം/വാ​ഴ​ക്കു​ളം: വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​സ​ർ​ഗോ​ഡ് മു​ത​ൽ തി​രു​വ​ന​ന്ത​പു​രം വ​രെ ന​ട​ത്തു​ന്ന ലോം​ഗ് മാ​ർ​ച്ചി​ന് കോ​ത​മം​ഗ​ല​ത്തും വാഴക്കുളത്തും സ്വീ​ക​ര​ണം ന​ൽ​കി. വ​ർ​ധി​ച്ചു​വ​രു​ന്ന​ല​ഹ​രി വ്യാ​പ​നം, തൊ​ഴി​ലി​ല്ലാ​യ്മ, ബ​ഫ​ർ സോ​ണ്‍ പ്ര​ശ്ന​ങ്ങ​ൾ, ദ​ളി​ത് ക്രൈ​സ്ത​വ പ്ര​ശ്ന​ങ്ങ​ൾ, തീ​ര​ദേ​ശ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് ഇ​രു​പ​തോ​ളം ക്രൈ​സ്ത​വ സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യൂ​സി​എ​ഫ് (യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ ഫോ​റം) ആ​ണ് ലോം​ഗ് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
കോ​ത​മം​ഗ​ലം രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ഫ്രാ​ൻ​സി​സ് കീ​രം​പാ​റ സ്വീ​ക​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ത്തീ​ഡ്ര​ൽ വി​കാ​രി റ​വ. ഡോ. ​തോ​മ​സ് ചെ​റു​പ​റ​ന്പി​ൽ ലോം​ഗ് മാ​ർ​ച്ച് ക്യാ​പ്റ്റ​ൻ ജ​സ്റ്റി​ൻ പ​ള്ളി​വാ​തു​ക്ക​ലി​നെ പൊ​ന്നാ​ട​യ​ണി​ച്ച് സ്വീ​ക​രി​ച്ചു. ഡി​എ​ഫ്സി കോ​ത​മം​ഗ​ലം രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി​ഗോ​ൾ കൊ​ള​ന്പേ​ൽ, എ​കെ​സി​സി പ്ര​തി​നി​ധി പ്ര​ഫ. ജോ​ർ​ജ് കു​ര്യാ​ക്കോ​സ്, പി​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് സോ​ണി പാ​ന്പ​യ്ക്ക​ൽ, ജി​ജോ അ​റ​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
രാ​ഷ്ട്രീ​യ നേ​തൃ​ത്വ​വും ഭ​ര​ണ​ക​ർ​ത്താ​ക്ക​ളും യു​സി​എ​ഫ് മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന വി​ഷ​യ​ങ്ങ​ൾ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും ശാ​ശ്വ​ത പ​രി​ഹാ​ര മാ​ർ​ഗ​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്ത​ണ​മെ​ന്നും ക്യാ​പ്റ്റ​ൻ ജ​സ്റ്റി​ൻ പ​ള്ളി​വാ​തു​ക്ക​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ക​ത്തീ​ഡ്ര​ൽ പ​ള്ളി അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​സി​റി​ൽ വ​ള്ളോം​കു​ന്നേ​ൽ ന​ന്ദി പ​റ​ഞ്ഞു. കോ​ത​മം​ഗ​ലം ഇ​ട​വ​ക​യി​ലെ കൈ​ക്കാ​ര​ന്മാ​ർ, പാ​രി​ഷ് കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ, പി​തൃ​വേ​ദി, എ​കെ​സി​സി, ഡി​എ​ഫ്സി, മാ​തൃ​വേ​ദി, ഭാ​ര​വാ​ഹി​ക​ളും പ്ര​തി​നി​ധി​ക​ളും സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.
യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ ഫ്ര​ണ്ട് ഓ​ഫ് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള മാ​ർ​ച്ചി​ന് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സി​ന്‍റെ​യും ഇ​ൻ​ഫാ​മി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാണ് വാ​ഴ​ക്കു​ള​ത്ത് സ്വീ​ക​ര​ണം ന​ൽ​കിയത്. ജാ​ഥ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ പ​ള്ളി​വാ​തു​ക്ക​ലി​നെ ഇ​ൻ​ഫാം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​സ് എ​ട​പ്പാ​ട്ട് പൊ​ന്നാ​ട​യ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു. എ​കെ​സി​സി രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​സ് പു​തി​യ​ടം, സെ​ക്ര​ട്ട​റി ജോ​സ് കൊ​ട്ടു​പ്പി​ള്ളി​ൽ, ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് സി​ജോ മാ​ഞ്ചേ​രി​ൽ, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജി​ജി പാ​റ​യി​ൽ, ഇ​ൻ​ഫാം ഭാ​ര​വാ​ഹി​ക​ളാ​യ ജോ​യി തെ​ങ്ങും​കു​ടി​യി​ൽ, ജോ​യി പ​ള്ളി​വാ​തു​ക്ക​ൽ, വി.​എം. ഫ്രാ​ൻ​സി​സ്, ജ​യ്സ​ണ്‍ കോ​ല​ടി തു​ട​ങ്ങി​യ​വ​ർ സ്വീ​ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.