മൂവാറ്റുപുഴ : ഈസ്റ്റ് മാറാടി കടുവേലി പാടശേഖരത്ത് ഞാറ് നടീൽ ഉത്സവം സിപിഐ ജില്ലാ എക്സിക്യുട്ടീവംഗം എൻ. അരുണ്‍ ഉദ്ഘാടനം ചെയ്തു. കിസാൻസഭ മണ്ഡലം സെക്രട്ടറി പോൾ പൂമറ്റം അധ്യക്ഷത വഹിച്ചു. മാറാടി കൃഷി ഓഫീസർ ഡിക്സണ്‍, കൃഷി അസിസ്റ്റന്റ് വേണു, സിപിഐ ലോക്കൽ സെക്രട്ടറി പി.എസ്. ശ്രീശാന്ത്, പഞ്ചായത്തംഗങ്ങളായ സരള രാമൻ നായർ, ഷിജി ഷാമോൻ എന്നിവർ പ്രസംഗിച്ചു. മാറാടി പഞ്ചായത്ത് ഒന്‍പതാം വാർഡിലെ നാലേക്കർ വരുന്ന ഈസ്റ്റ് മാറാടി കടുവേലി പാടശേഖരത്തിൽ കിസാൻ സഭയുടെ നേതൃത്വത്തിലാണ് നെൽകൃഷി ആരംഭിച്ചത്. ഉമ ഇനത്തിൽപെട്ട വിത്തിന്റെ ഞാറാണ് നട്ടത്. വേനൽ കാലത്ത് കൃഷിയ്ക്ക് ആവശ്യമായ വെള്ളം ലഭിക്കുന്നതിനായി താത്കാലിക തടയണയും നിർമിച്ചിട്ടുണ്ട്. കിസാൻ സഭ മൂവാറ്റുപുഴ മണ്ഡലം സെക്രട്ടറി പോൾ പൂമറ്റത്തിന്റെ നേതൃത്വത്തിൽ റെജി ഐസക്ക് മൂലംകുഴി, സുധീപ് പാലമൂട്ടിൽ, പ്രിൻസ് ആനിയ്ക്കാട് എന്നിവരുടെ നേതൃത്വത്തിലാണ് കൃഷിയിറക്കുന്നത്.