മുവാറ്റുപുഴ: നെസ്റ്റ് അക്കാദമിയിൽ ദൈവശാസ്ത്രപഠന പദ്ധതി പൂർത്തീകരിച്ചവർക്കുള്ള സർട്ടിഫിക്കറ്റു വിതരണവും സെമിനാറും ഇന്ന് നടത്തും. ഉച്ചകഴിഞ്ഞ് രണ്ടിന് നെസ്റ്റ് ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തിൽ കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അധ്യക്ഷത വഹിക്കും. ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് റവ. ഡോ. സുജൻ അമൃതം മുഖ്യപ്രഭാഷണം നടത്തും. ബിഷപ് മാർ ജോർജ് പുന്നക്കോട്ടിൽ അനുഗ്രഹ പ്രഭാഷണം നടത്തും.
ക്രിസ്തീയ മൂല്യ ദർശനം എന്ന വിഷയത്തിൽ സിസ്റ്റർ റെനിറ്റ്, ഇന്നത്തെ സാമൂഹ്യ രാഷ്ട്രീയ രംഗവും ധാർമിക മൂല്യങ്ങളും എന്ന വിഷയത്തിൽ മുൻ എംപി ഫ്രാൻസിസ് ജോർജ്, ജ്ഞാനം തേടുന്ന വിശ്വാസം എന്ന വിഷയത്തിൽ വികാരി ജനറാൾ റവ. ഡോ. പയസ് മലേക്കണ്ടത്തിൽ എന്നിവർ പ്രഭാഷണം നടത്തും. റവ. ഡോ. ജോർജ് കാരക്കുന്നേൽ, ബിനോയി പള്ളത്ത്, ഫാ. സാലസ് വള്ളോപ്പിള്ളിൽ തുടങ്ങിയവർ പ്രസംഗിക്കും.