തൃപ്പൂണിത്തുറ: പൂത്തോട്ട എസ്എൻ ലോ കോളജിൽ യൂണിയൻ തെരഞ്ഞെടുപ്പിനിടെ വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പ്രതിഷേധിച്ച് കെഎസ്യു നേതാക്കളായ ബേസിൽ വർഗീസ് പാറേക്കുടിയിലും ജിം ജെയിംസും തുടങ്ങിയ അനിശ്ചിതകാല നിരാഹാര സമരം തുടരുന്നു.
എംഎൽഎമാരായ കെ. ബാബു, ഉമാ തോമസ്, കെപിസിസി. വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ, ദീപ്തി മേരി വർഗീസ്, അബ്ദുൽ മുത്തലിബ്, രാജു പി. നായർ, ആൻ സെബാസ്റ്റ്യൻ, സി. വിനോദ്, ആന്റണി ആശാൻപറമ്പിൽ, കെ.ആർ. വിജയകുമാർ, സാജു പൊങ്ങലായി തുടങ്ങി നിരവധി കോൺഗ്രസ് നേതാക്കന്മാർ സമരപ്പന്തൽ സന്ദർശിച്ചു.
കുറ്റക്കാരായ വിദ്യാർഥികളെ സസ്പെൻഡ് ചെയ്യണമെന്നും സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. പോലീസ് ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജാമ്യം നൽകി പ്രതികളെ വിട്ടയച്ചത് സിപിഎം നേതൃത്വത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.