ന്യൂഡൽഹി: കോവിഡിന്റെ രണ്ടാംതരംഗത്തിലും ബോർഡ് ഫോർ റിസർച്ച് എഡ്യുക്കേഷൻ ആൻഡ് ഡവലപ്പ്മെന്റ് (BREAD) Noida യുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഡൽഹിയിലും സമീപ പ്രദേശങ്ങളിലുമായി കഴിഞ്ഞ വർഷം കോവിഡിന്റെ ഒന്നാം തരംഗത്തിൽ ദരിദ്രർക്കു ഭക്ഷണ കിറ്റുകൾ, ഭക്ഷണ പൊതികൾ എന്നിവ വിതരണം ചെയ്തിരുന്നു.
കോവിഡിന്റെ ഇപ്പോഴുള്ള രണ്ടാം തരംഗത്തിലും ഭക്ഷണകിറ്റുകൾക്കൊപ്പം അത്യാവശ്യം ഉള്ളവർക്ക് സൗജന്യ മായി ഓക്സിമീറ്റർ, ഓക്സിജൻ കോണ്‍സെൻട്രേറ്റ് മറ്റും അത്യാവശ്യ ഉപകരണങ്ങൾ വിതരണം ചെയ്തു വരുന്നു.
ജാർഖണ്ഡ് ജില്ലകളിലെ വിദൂര ഗ്രാമപ്രദേശങ്ങളിലെ ആശുപത്രികളിൽ സൗജന്യമായി വിതരണത്തിന് ഓക്സിമീറ്റർ, ഓക്സിജൻ കോണ്‍സെൻട്രേറ്റ്, മരുന്നുകളുടെ കിറ്റും മറ്റു ഉപകരണങ്ങളും വിതരണം ചെയ്തു വരുന്നു.
ബ്രെഡിന്റെ ദേശിയ കോർഡിനേറ്ററിന്റെ ചുമതല നിർവഹിക്കുന്നത് നാഷണൽ കോർഡിനേറ്റർ ഫാ. ജോസണ്‍ തരകനും ജാർഖണ്ഡിലെ കാര്യങ്ങൾക്ക് നേതൃത്വം വഹിക്കുന്നത് ഫാദർ സിബി സിഎംഎഫ്.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
കോവിഡിന്റെ രണ്ടാംതരംഗത്തിലും ബ്രെഡ് നോയിഡയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
11:58 PM May 20, 2021 | Deepika.com