തൊടുപുഴ: ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം മൂന്ന്, 10, 11 തിയതികളിൽ നടക്കുമെന്ന് ബ്ലോക്ക് പ്രസിഡന്റ് ട്രീസ ജോസ് കാവാലം പത്രസമ്മേളനത്തിൽ അറിയിച്ചു. മൂന്നിന് കലാമത്സരങ്ങൾ ബ്ലോക്ക് പഞ്ചായത്തിലും കായിക മൽസരങ്ങൾ 10നും 11നും മുട്ടം പഞ്ചായത്തിലെ വിവിധ സ്റ്റേഡിയങ്ങളിലുമായി നടക്കും.
പത്തിനു രാവിലെ എട്ടിന് ഡീൻ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തിൽ മുട്ടം ടൗണിൽനിന്നു കൂട്ടയോട്ടം ആരംഭിക്കും. ഗവ. പോളിടെക്നിക് കോളജ് ഗ്രൗണ്ടിൽ എത്തിച്ചേരുന്പോൾ കേരളോത്സവത്തിന്റെ ഉദ്ഘാടനം നടക്കും. പി.ജെ. ജോസഫ് എംഎൽഎയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം നിർവഹിക്കും. വടംവലി മൽസരം 11നു ഉച്ചകഴിഞ്ഞ് മൂന്നുമുതൽ മുട്ടം ബസ് സ്റ്റാന്‍ഡിൽ നടക്കും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ. ബിജു, സ്ഥിരംസമിതി അധ്യക്ഷരായ ഗ്ലോറി കെ. പൗലോസ്, മാർട്ടിൻ ജോസഫ്, ലാലി ജോയി, ബിഡിഒ വി.ജി. ജയൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.