കൊടകര: എപിജെ അബ്ദുൾ കലാം ശാസ്ത്ര സാങ്കേതിക സർവകലാശാല ഇ സോണ്‍ ഫുട്ബോൾ മത്സരങ്ങളും സെലക്ഷൻ ക്യാന്പും കൊടകര സഹൃദയ എൻജിനീയറിംഗ് കോളജിൽ സമാപിച്ചു. 25 കോളജുകളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്തു. ഫൈനൽ മത്സരത്തിൽ വള്ളിവട്ടം യൂണിവേഴ്സൽ എൻജിനീയറിംഗ് കോളജിനെ പരാജയപ്പെടുത്തി കുളപ്പുള്ളി അൽ അമീൻ എൻജിനീയറിംഗ് കോളജ് ജേതാക്കളായി. ചിറ്റിലപ്പിള്ളി ഐഇഎസ്. കോളജ്, വിദ്യ എൻജിനീയറിംഗ് കോളജ് എന്നിവർ മൂന്നും നാലും സ്ഥാനങ്ങൾ നേടി.
സമാപന ചടങ്ങിൽ സഹൃദയ എൻജിനീയറിംഗ് കോളജ് എക്സി.ഡയറക്ടർ ഫാ. ജോർജ് പാറേമാൻ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. ഫാ. ചാക്കോ കാട്ടുപറന്പിൽ അധ്യക്ഷത വഹിച്ചു. കണ്‍വീനർ സി.യു. വിജയ് പ്രസംഗിച്ചു.
സമാപന ചടങ്ങിൽ സഹൃദയ എൻജിനീയറിംഗ് കോളജ് എക്സി.ഡയറക്ടർ ഫാ. ജോർജ് പാറേമാൻ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. ഫാ. ചാക്കോ കാട്ടുപറന്പിൽ അധ്യക്ഷത വഹിച്ചു. കണ്‍വീനർ സി.യു. വിജയ് പ്രസംഗിച്ചു.