ഇരിങ്ങാലക്കുട: കെ. രാഘവൻ മാസ്റ്റർ പുരസ്കാരം നിത്യഹരിത നിറ സാന്നിധ്യം പി. ജയചന്ദ്രന് സമ്മാനിച്ചു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ പുരസ്കാര സമർപ്പണ സമ്മേളനം ഉദ്ഘാടനവും പുരസ്കാര സമർപ്പണവും നിർവഹിച്ചു. സംഗീതലോകത്ത് നിരവധി പതിറ്റാണ്ടുകളായി നടത്തിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം പി. ജയചന്ദ്രനെ തെരഞ്ഞെടുത്തത്.
ഇരിങ്ങാലക്കുട മുനിസിപ്പൽ ടൗണ്‍ ഹാളിൽ നിറഞ്ഞ സദസിൽ നടന്ന പുരസ്കാര സമർപ്പണ സമ്മേളനത്തിൽ രാഘവൻ മാസ്റ്റർ ഫൗണ്ടേഷൻ പ്രസിഡന്റ് വി.ടി. മുരളി മുരളി അധ്യക്ഷത വഹിച്ചു. പുരസ്കാരത്തിനും അനുമോദനങ്ങൾക്കും നന്ദി പറഞ്ഞു കൊണ്ട് പി. ജയചന്ദ്രൻ പാട്ടും പറച്ചിലുമായി സദസിനോടു സല്ലപിച്ചു. പുരസ്കാര ലബ്ധിക്ക് കാരണം ശ്രോതാക്കളുടെ അനുഗ്രഹമെന്ന് പുരസ്കാര ജേതാവ് അഭിപ്രായപ്പെട്ടു.
പി. ബാലചന്ദ്രൻ എംഎൽഎ പുരസ്കാര ജേതാവിനെ പൊന്നാടയണിയിച്ചു. കൂടിയാട്ടം കുലപതി വേണുജി ആദരപത്രം സമർപ്പിച്ചു. കെ.വി. രാമനാഥൻ അനുഗ്രഹ പ്രഭാഷണം നടത്തി. സംഗീതനാടക അക്കാദമി സെക്രട്ടറി കരിവള്ളൂർ മുരളി മുഖ്യ പ്രഭാഷണം നടത്തി. ടി.വി. ബാലൻ, അശോകൻ ചരുവിൽ, ജയരാജ് വാരിയർ, സി.എസ.് മീനാക്ഷി, കെ. ശ്രീകുമാർ, സോണിയ ഗിരി, സാവിത്രി ലക്ഷ്മണൻ, അനിൽ മാരാത്ത്, അഡ്വ. രാജേഷ് തന്പാൻ, വി.എസ്. വസന്തൻ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് വി.ടി. മുരളി നയിച്ച ഗാനമേള അരങ്ങേറി.