ചാലക്കുടി: കോടതി ജംഗ്ഷനിൽ അടിപാത നിർമാണം പൂർത്തിയാവുന്നതോടെ നഗരത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന് ട്രാംവെ റോഡിൽ നിന്നും റെയിൽവേ സ്റ്റേഷൻ റോഡിലേക്ക് നിർമിക്കാൻ തീരുമാനിച്ചിട്ടുള്ള ബൈപാസിന്റെ നിർമാണം ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നു.
ഇൻഡോർ സ്റ്റേഡിയത്തിന് സമീപത്തു നിന്നും ആരംഭിച്ച് ട്രാംവെ റോഡിൽ കുളത്തിന് സമീപം എത്തിച്ചേരുന്ന വിധം 12 മീറ്റർ വീതിയിലാണ് റോഡ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്.
നിലവിലുള്ള റോഡ് വീതി കൂട്ടാനും അതിന് ശേഷം വരുന്ന സ്ഥലം ഉടമസ്ഥർ സൗജന്യമായ് വിട്ടു തരുന്ന സ്ഥലത്താണ് റോഡ് നിർമിക്കുക. ഒരു വർഷത്തിനുള്ളിൽ റോഡ് നിർമാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. സ്ഥലമുടമകൾ ഭൂമി സൗജന്യമായ് വിട്ടു നൽകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. സ്ഥലം അളന്ന് തിട്ടപ്പെടുത്താൻ റവന്യൂ വിഭാഗത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
റോഡ് നിർമാണം സംബന്ധിച്ച പരിശോധനക്കായി ചെയർമാൻ എബി ജോർജിന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു. വൈസ് ചെയർ പേഴ്സണ്‍ ആലീസ് ഷിബു , സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോർജ് തോമാസ്, സൂസമ്മ ആന്റണി, ദീപു ദിനേശ്, ജിജി ജോണ്സൻ, സൂസി സുനിൽ, കൗണ്‍സിലർമാരായ വി.ഒ. പൈലപ്പൻ, ഷിബു വാലപ്പൻ, നിത പോൾ, പ്രീതി ബാബു, സ്ഥലമുടമകളായ വക്കച്ചൻ പുത്തൻ വീട്ടിൽ, മാർട്ടിൻ ഉൗക്കൻ, വില്ലേജ് ഓഫീസർ ജയാനന്ദ് എന്നിവർ ഒപ്പമുണ്ടായിരുന്നു.