കൊടുങ്ങല്ലൂർ: ശ്രീ വിദ്യാപ്രതിഷ്ഠാനത്തിന്റെ ആഭിമുഖ്യത്തിൽ സമൂഹനന്മയ്ക്കായി വർഷംതോറും നടത്തിവരാറുള്ള ശ്രീചക്ര പൂജയും ഉപാസക സംഗമവും ഡിസംബർ 10,11 തീയതികളിലായി കൊടുങ്ങല്ലൂർ ശൃംഗപുരം മഹാദേവക്ഷേത്രത്തിന്റെ പരിസരത്തു നടത്തപ്പെടുന്നു.
പത്താം തീയതി രാവിലെ മുതൽ തുടങ്ങുന്ന പൂജകളും ഹവനങ്ങളും 11ന് രാത്രി എട്ടിന് സമാപിക്കും. യജ്ഞശാലയുടെ കാൽനാട്ടുകർമം രണ്ടാം തീയതി വെള്ളിയാഴ്ച രാവിലെ 9ന് ബ്രഹ്മശ്രീ സത്യധർമനടികൾ നിർവഹിക്കുന്നതാണ്.
ശ്രീവിദ്യാകുലഭൂഷണം ശ്രീവിദ്യാതന്ത്ര രത്നം ബ്രഹ്മശ്രീ ഗുരുജി തഞ്ചാവൂർ ഗണപതി സുബ്രഹ്മണ്യ ശാസ്ത്രികളുടെ നേതൃത്വത്തിലാണ് യാഗശാലയിൽ പൂജകളും ഹവനങ്ങളും നടക്കുന്നത്.
കാശിയിൽ നിന്നുള്ള മഹന്ത് ശങ്കർപുരി മഹാരാജ്, ദക്ഷിണാമൂർത്തി പീഠ (കർണാടക)മഠാധിപതി ചിന്മയാനന്ദസരസ്വതി തുടങ്ങിയവരുടെ വിശിഷ്ട സാന്നിധ്യം ഉണ്ടായിരിക്കും.
നാളെ വൈകുന്നേരം അഞ്ചിന് മഹാപ്രത്യംഗിരാ ഹോമവും, ഞായറാഴ്ചരാവിലെ ശ്രീചക്ര നവാവരണ പൂജയും, ഉച്ചതിരിഞ്ഞ് മഹാ ചണ്ഡികാ ഹോമവും ഉണ്ടായിരിക്കുന്നതാണ്.