ചെട്ടിക്കാട്: വിശുദ്ധ അന്തോണീസിന്റെ തീർഥാടന കേന്ദ്രത്തിൽ ബൈബിൾ പാരായണ മാസാചരണത്തിനുതുടക്കമായി. ബൈബിൾ പാരായണ മാസാചരണത്തിന് പിഒസി ബൈബിൾ കമ്മീഷൻ സെക്രട്ടറി ഫാ. ജോജു കോക്കാട്ട് വചന ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. റെക്ടർ ഫാ. അംബ്രോസ് പുത്തൻവീട്ടിൽ ബൈബിൾ പ്രതിഷ്ഠ നടത്തി. ദിവസവും രാവിലെ 5.30 മുതൽ ഏഴുവരെയും വൈകിട്ട് ആറുമുതൽ രാത്രി 9.30 വരെയും ബൈബിൾ പാരായണം നടക്കും. നാനാജാതി മതസ്ഥരായ ആയിരത്തിലേറെ പേർ ബൈബിൾ പാരായണത്തിൽ പങ്കു ചേരും. 24ന് സമാപിക്കുന്ന ബൈബിൾ പാരായണത്തിന് ചെട്ടിക്കാട് ഇടവക മതബോധന യൂണിറ്റ് നേതൃത്വം നൽകും.
ഈ വചന വിരുന്നിൽ പങ്കുചേരുന്നതിനായി നാനാജാതി മതസ്ഥരായ ഏവരേയും ചെട്ടിക്കാട് ദേവാലയത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി റെകടർ ഫാ.അംബ്രോസ് പുത്തൻവീട്ടിൽ, ഫാ അനീഷ് പുത്തൻപറന്പിൽ എന്നിവർ പറഞ്ഞു.
ഈ വചന വിരുന്നിൽ പങ്കുചേരുന്നതിനായി നാനാജാതി മതസ്ഥരായ ഏവരേയും ചെട്ടിക്കാട് ദേവാലയത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി റെകടർ ഫാ.അംബ്രോസ് പുത്തൻവീട്ടിൽ, ഫാ അനീഷ് പുത്തൻപറന്പിൽ എന്നിവർ പറഞ്ഞു.