അതിരപ്പിള്ളി: അരൂർമുഴി കമ്മ്യുണിറ്റി ഹാളിനോടനുബണ്ഡിച്ച് കുടുബശ്രീ ഹോട്ടൽ തുറന്നത് നാട്ടുകാർക്ക് വിനയായി. ഇവിടെ നാട്ടുകാർ വിവാഹമോ മറ്റു ചടങ്ങുകളോ നടത്തിയാൽ വിനോദ സഞ്ചാരികൾക്ക് കൂടി ഭക്ഷണം വിളന്പേണ്ട അവസ്ഥയാണ്.
ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തുന്ന വിനോദ സഞ്ചാരികൾ കല്യാണ സദ്യയിൽ കൂടി പങ്കെടുക്കുന്നതാണ് നാട്ടുകാർക്ക് തലവേദനയായി മാറിയത്. വിനോദ സഞ്ചാരികൾ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും കമ്യുണിറ്റി ഹാളിന്റെ കോന്പൗണ്ടിലാണ്.
ഇതിനാൽ വിവാഹ പാർട്ടിക്കാർക്ക് പാർക്ക് ചെയ്യാൻ ഇടമില്ല. ഇപ്പോൾ നാട്ടുകാർക്ക് വിവാഹമോ മറ്റു ചടങ്ങുകളോ നടത്താൻ വൻ തുക മുടക്കി സ്വകാര്യ റിസോർട്ടുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ് .
പഞ്ചായത്ത് കമ്യുണിറ്റി ഹാളിൽ നിന്നും കുടുബ ശ്രീ ഹോട്ടൽ മാറ്റണമെന്ന് കോണ്ഗ്രസ് മണ്ഡലം കമ്മറ്റി പഞ്ചായത്ത് അധികൃതർക്ക് നിവേദനം നൽകി. മണ്ഡലം പ്രസിഡന്റ് വി.വി. ജോർജ്, മുരളി ചക്കന്തറ, ജോസ് പാറക്ക, ദിലിക് ദിവാകരൻ, ജോമോൻ കാവുങ്കൽ, പഞ്ചായത്ത് അംഗങ്ങളായ മനു പോൾ, ജയചന്ദ്രൻ, ബ്ലോക്ക് മെന്പർ ഷാന്റി ജോസഫ് എന്നിവർ നേതൃത്വം നൽകി.