തൃശൂർ: സുരക്ഷിതത്വം ഒട്ടുമില്ലാത്ത ഒരു കൂരയ്ക്ക് ചുവട്ടിൽ പറക്കമുറ്റാത്ത മകളെയുംകൊണ്ട് കഴിഞ്ഞിരുന്ന രാജിക്ക് സ്നേഹ വീടൊരുക്കി നൽകാൻ പിന്തുണയുമായി ലയണ്‍സ് ക്ലബ്. എടവിലങ്ങ് വടശേരി ശശിയുടെ മകൾ രാജിയുടെ ഒരു വീടെന്ന സ്വപ്നത്തിനാണ് പിന്തുണയുമായി ലയണ്‍സ് ക്ലബ് രംഗത്തെത്തിയത്.
മണപ്പുറം ഫൗണ്ടേഷന്റെയും എസ്എൻ പുരം ലയണ്‍സ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ രാജിക്ക് സ്നേഹഭവനം ഒരുങ്ങിക്കൊണ്ടിരിക്കുന്നു. വീടിന്റെ തറക്കല്ലിടൽ ലയണ്‍സ് ഡിസ്ട്രിക്ട് ഗവർണർ സുഷമ നന്ദകുമാർ നിർവഹിച്ചു. എസ്എൻ പുരം ലയണ്‍സ് ക്ലബ് പ്രസിഡന്റ് ജയന്തി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. നിർധനർക്കും വിധവകൾക്കുമായി നടത്തുന്ന ഹോം ഫോർ ഹോംലെസ് പദ്ധതിയുടെ ഭാഗമായാണ് ലയണ്‍സ് ക്ലബ് വീട് നിർമിച്ചു നൽകുന്നത്.
ഹോം ഫോർ ഹോം ലെസ് പദ്ധതി കോ-ഓർഡിനേറ്റർ രാമനുണ്ണി, ലയണ്‍സ് ക്ലബ് ചീഫ് പിആർഒയും ഡിസ്ട്രിക്ട് കോ-ഓർഡിനേറ്ററുമായ കെ.എം. അഷ്റഫ്, ഏരിയ ലീഡർ വിൻസണ്‍ ഇലഞ്ചിക്കൽ, റീജിയണൽ ചെയർപേഴ്സണ്‍ കബീർ, മേഖലാ ചെയർപേഴ്സണ്‍ സജിൻ ആർ. കൃഷ്ണൻ, വാർഡ് അംഗം വിഷ്ണു എന്നിവർ പ്രസംഗിച്ചു. ക്ലബ് ഭാരവാഹികളായ ഷാനി സജിൻ, രവീന്ദ്രൻ, ദിലീപ്, സുനിൽ പി. മേനോൻ, അനിൽകുമാർ, ശ്രീരേഖ, ട്രഷറർ ധന്യ. കെ. ബിനോയ് എന്നിവർ പങ്കെടുത്തു.