തൃശൂർ: ലോക ഭിന്നശേഷി ദിനമായ നാളെ കളക്ടറേറ്റ് പടിക്കൽ ഭിന്നശേഷി ജീവനക്കാരുടെ സ്വതന്ത്ര സംഘനയായ ഡിഫറന്റ്ലി ഏബിൾസ് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തും. രാവിലെ പത്തിനു പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്യും. സൂപ്പർ ന്യൂമറി തസ്തിക ഏകീകരണം നടപ്പാക്കുക, സ്ഥാനക്കയറ്റത്തിലെ സംവരണം സർക്കാർ ഉത്തരവിൽ വ്യക്തമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഉപവാസം നടത്തുന്നതെന്ന് ജില്ലാ പ്രസിഡന്റ് വർഗീസ് തെക്കേത്തല വ്യക്തമാക്കി.
ചാവക്കാട് താലൂക്കിൽ പ്രാദേശിക അവധി
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശി ആഘോഷിക്കുന്നതിനാൽ നാളെ ചാവക്കാട് താലൂക്ക് പരിധിയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾക്കും കേന്ദ്ര-സംസ്ഥാന അർധ സർക്കാർ സ്ഥാപനങ്ങളിലേക്കു നിയമനത്തിനായി നടത്തുന്ന പരീക്ഷകൾക്കും അവധി ബാധകമാവില്ല.