പറവൂർ: അറബിക് കലോത്സവത്തിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഉറുദു മത്സരങ്ങളിലും മുന്നേറ്റം ആവർത്തിച്ച് എടവനക്കാട് എച്ച്ഐഎച്ച്എസ് സ്കൂൾ. ഹയർ സെക്കൻഡറി വിഭാഗത്തിൽ രചനാ വിഭാഗങ്ങളിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും എ ഗ്രേഡോടെ സംസ്ഥാന കലോത്സവത്തിലേക്ക് അർഹത നേടി. ഇതിന് പുറമേ പ്രസംഗം, ക്വിസ് മത്സരങ്ങളിലും ഒന്നാം സ്ഥാനം നേടി. പദ്യം ചൊല്ലലിലും ഗസൽ ആലാപനത്തിലും എ ഗ്രേഡും കരസ്ഥമാക്കി.