തൃപ്പൂണിത്തുറ: എയ്ഡ്സ് ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം ലായം കൂത്തമ്പലത്തിൽ കെ.ബാബു എംഎൽഎ നിർവഹിച്ചു. നഗരസഭാധ്യക്ഷ രമ സന്തോഷ് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എസ്. ശ്രീദേവി മുഖ്യ പ്രഭാഷണം നടത്തി. താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. സി. സുമ റെഡ് റിബൺ അണിയിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
നഗരസഭ വൈസ് ചെയർമാൻ കെ.കെ. പ്രദീപ് കുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്ഥിരം സമിതിയധ്യക്ഷന്മാരായ ജയ പരമേശ്വരൻ, ദീപ്തി സുരേഷ്, സി.എ. ബെന്നി, ടി.ബി. ആൻഡ് എയ്ഡ്സ് കൺട്രോൾ ഓഫീസർ ഡോ. ശരത് ജി. റാവു തുടങ്ങിയവർ പ്രസംഗിച്ചു.
എയ്ഡ്സ് വിരുദ്ധ പെനാല്‍റ്റി ഷൂട്ടൗട്ട്
കൊച്ചി: 'ഒന്നായി തുല്യരായി തടുത്തു നിര്‍ത്താം' എന്ന സന്ദേശത്തോടെ ജില്ലാ ആരോഗ്യ വകുപ്പിന്റെയും എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയുടെയും സൗത്ത് റെയില്‍വേ സ്റ്റേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ എയ്ഡ്സ് ദിനാചരണവും എയ്ഡ്സ് വിരുദ്ധ പെനാല്‍റ്റി ഷൂട്ടൗട്ടും സംഘടിപ്പിച്ചു. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ ദിനാചരണം ഏരിയ മാനേജര്‍ ഡി. പരിമളന്‍ ഉദ്ഘാടനം ചെയ്തു.
എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി പ്രോഗ്രാം ഓഫീസര്‍ ടോജോ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഷൂട്ടൗട്ട് മത്സരത്തിന്റെ ഉദ്ഘാടനം മുന്‍ ദേശീയ ഫുട്ബോള്‍ താരം ടി.എ.ജാഫര്‍ നിര്‍വഹിച്ചു.