കൊച്ചി: കെസിബിസി ബൈബിള്‍ കമ്മീഷന്റെ ആഹ്വാന പ്രകാരമുള്ള ബൈബിള്‍ പാരായണ മാസാരണത്തിന്റെ ഭാഗമായി വല്ലാര്‍പാടം ബസിലിക്കയില്‍ ബൈബിള്‍ പാരായണം ആരംഭിച്ചു. കെസിബിസി ബൈബിള്‍ കമ്മീഷന് ചെയര്മാന് ബിഷപ് ഡോ.ജെയിംസ് ആനാപറമ്പില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ബൈബിള്‍ പ്രതിഷ്ഠയോടെ ആരംഭിച്ച തിരുക്കര്മങ്ങളെ തുടര്‍ന്നായിരുന്നു ബൈബിൾ പാരായണത്തനു തുടക്കം.
തുടര്‍ന്ന് പൊന്തിഫിക്കല്‍ ദിവ്യബലിയില്‍ ബിഷപ് മുഖ്യ കാര്‍മികത്വം വഹിച്ചു. കെസിബിസി ബൈബിള്‍ കമ്മീഷന് സെക്രട്ടറി റവ.ഡോ. ജോജു കൊക്കാട്ട്, വല്ലാര്‍പാടം ബസിലിക്ക റെക്ടര്‍ റവ.ഡോ.ആന്റണി വാലുങ്കല്‍, ഫാ. ജിത്തു വട്ടപ്പിള്ളി എന്നിവര്‍ സഹകാര്‍മികരായിരുന്നു.