വരാപ്പുഴ: തൃശൂർ അമല കാൻസർ സെന്ററും പുത്തൻപള്ളി സെന്റ് ജോർജ്സ് എച്ച്എസ്എസും എൻഎസ്എസ് യൂണിറ്റും സംയുക്തമായി കാൻസർ രോഗികൾക്കായി കേശദാനം നടത്തി. കാൻസർ ചികിത്സയുടെ ഭാഗമായുള്ള കീമോതെറാപ്പി മൂലവും മറ്റ് അനുബന്ധ രോഗങ്ങൾ മൂലവും മുടി നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങ് എന്ന രീതിയിൽ വിദ്യാർഥികളും അധ്യാപകരുമായ 44 പേർ മുടി ദാനം ചെയ്തു.
പ്രിൻസിപ്പൽ അടക്കം നാല് അധ്യാപകർ കേശദാനം നടത്തി വിദ്യാർഥികൾക്ക് മാതൃകയായി. പ്രിൻസിപ്പൽ എലിസബത്ത് ജോസഫ് സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ ഫാ. അലക്സ് കാട്ടേഴത്ത് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. പി.കെ. സെബാസ്റ്റ്യൻ , പ്രധാനാധ്യാപിക തെരേസ ബിന്ദു, പിടിഎ പ്രസിഡന്റ് ജൂജൻ വില്ലി, ഷീല ടെല്ലസ്, സെബാസ്റ്റ്യൻ വർഗീസ്, ഡിജോ തോമസ്, നിഖിത, പി.എസ്. ബിന്ദു എന്നിവർ പ്രസംഗിച്ചു.