പെരുമ്പാവൂർ: ആലുവ-മൂന്നാർ സ്റ്റേറ്റ് ഹൈവേയിൽ ആലുവ പുളിഞ്ചോട് മുതൽ കോതമംഗലം കോഴിപ്പിള്ളി അരമന ബൈപ്പാസ് ജംഗ്ഷൻ വരെ ഉള്ള ഭാഗത്തെ അലൈൻമെന്റിന് കിഫ്ബി അന്തിമ അംഗീകാരം നൽകിയതായി അഡ്വ. എൽദോസ് പി. കുന്നപ്പിള്ളിൽ എംഎൽഎ അറിയിച്ചു.
23 മീറ്റർ വീതിയിലാണ് റോഡ് നിർമിക്കപ്പെടുക. ആകെ 38.28കിമീ ( പഴയ ദൂരം 35.2 കിമീ ) ദൈർഘ്യമാണ് പുതിയ റോഡിനുള്ളത്. 107.078 ഏക്കർ സ്ഥലം ഇതിനായി ഏറ്റെടുക്കേണ്ടതുണ്ട്. ഇതിൽ 17 കിലോമീറ്റർ റോഡും പെരുമ്പാവൂർ നിയോജകമണ്ഡലത്തിലൂടെയാണ് കടന്നു പോകുന്നത്. പെരുമ്പാവൂരിൽ ടൗൺ ഒഴിവാക്കി നിർദ്ദിഷ്ട ബൈപ്പാസിലൂടെയാണ് പാത കടന്നുപോകുന്നത്.
നിലവിലുള്ള റോഡിൽനിന്നു വളവുകൾ നിവർത്തിയാണ് നാലുവരിപ്പാത അലൈൻമെന്റ് കടന്നുപോകുന്നത്. പോഞ്ഞാശേരി, ചെമ്പറക്കി , ചെകുത്താൻ വളവ് എന്നിവിടങ്ങളിലെ വളവുകളിലാണ് നിലവിലുള്ള റോഡിൽനിന്നു റോഡ് നേരയാക്കി അലൈൻമെന്റ് മാറിയിരിക്കുന്നത്. ടൗണിൽ മൂന്നു വരി പാതയാക്കി വീതി കുറച്ചിട്ടുള്ളത് പെരുമ്പാവൂർ ടൗണിലെ സ്ഥാപനങ്ങൾക്ക് ആശ്വാസകരമാണ് .
ടൗൺ ആരംഭിക്കുന്നതിനു മുമ്പ് പാലക്കാട്ടുതാഴത്തു നിന്നും നിർദ്ദിഷ്ട ബൈപ്പാസിലൂടെ മരുത് ജംഗ്ഷനിൽ എത്തുന്ന വിധം നാലുവരി പാതയായി ഇവിടെ പാത കടന്നുപോകുന്നു. അലൈൻമെന്റിന് അംഗീകാരമായതോടെ സ്ഥലമേറ്റെടുപ്പു നടപടികൾ ഇനി വേഗത്തിലാകും. സ്ഥലം ഏറ്റെടുപ്പ് നടപടികൾക്കായി 653 കോടി രൂപ കിഫ്ബി നേരത്തെ അനുവദിച്ചിരുന്നു.