പള്ളുരുത്തി: വിഴിഞ്ഞ് സമരം ചെയ്ത മത്സ്യത്തൊഴിലാളികൾക്കെതിരേയുള്ള പോലീസ് അതിക്രമത്തിലും തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ചുബിഷപ്, സഹായമെത്രാൻ, വൈദികർ ഉൾപ്പടെ 3000 ൽ പരം തീരദേശ വാസികളുടെ പേരിൽ കള്ളക്കേസ് ഉണ്ടാക്കിയ പോലീസ് നടപടിയിലും പ്രതിഷേധിച്ച് കെഎൽസിഎ കൊച്ചി രൂപത പള്ളൂരുത്തിയിൽ പ്രതിഷേധറാലിയും സായാഹ്ന ധർണയും നടത്തി. സംസ്ഥാന സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി ധർണ ഉദ്ഘാടനം ചെയ്തു.
രൂപതാ പ്രസിഡന്റ് പൈലി ആലുങ്കൽ അധ്യക്ഷത വഹിച്ചു. ബാബു കാളിപ്പറമ്പിൽ, ജോബ് പുളിക്കിൽ, ബെന്നി ജോസഫ്, സിന്ധു ജസ്റ്റസ്, അലക്സാണ്ടർ ഷാജു, കെ.ജെ. സെബാസ്റ്റ്യൻ, വിദ്യ ജോസഫ്, ജെസി കണ്ടനാംപറമ്പിൽ, ജോഷി മുരിക്കുംതറ, ജോൺസൺ പഴേരിക്കൽ, ലിനു തോമസ്, സാബു കാനക്കാപ്പള്ളി എന്നിവർ പ്രസംഗിച്ചു.