കോതമംഗലം: ലോകത്തിലെ ഏറ്റവും വലിയ സുവിശേഷ പ്രഘോഷണമാണ് വിശുദ്ധ കുർബാനയെന്ന് ഫാ. ഏബ്രഹാം കടയിക്കുഴി. കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ നടന്നുവരുന്ന കോതമംഗലം ബൈബിൾ കണ്‍വൻഷന്റെ രണ്ടാം ദിവസമായ ഇന്നലെ വചനപ്രഘോഷണം നടത്തുകയായിരുന്നു അദ്ദേഹം. ദൈവം മനുഷ്യനിലേക്ക് ഇറങ്ങിവരുന്നത് വിശുദ്ധ കുർബാനയിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.
വൈകുന്നേരം നടന്ന വിശുദ്ധ കുർബാനയിൽ ഫൊറോന വികാരി ഫാ. ജേക്കബ് തലാപ്പിള്ളിയുടെ മുഖ്യകാർമികത്വത്തിൽ കുറുപ്പംപടി ഫൊറോനയിലെ വൈദികർ സഹകാർമികരായി. ഇന്ന് ബിഷപ് മാർ തോമസ് തറയിൽ വചനപ്രഘോഷണം നടത്തും.
വൈകുന്നേരം നടന്ന വിശുദ്ധ കുർബാനയിൽ ഫൊറോന വികാരി ഫാ. ജേക്കബ് തലാപ്പിള്ളിയുടെ മുഖ്യകാർമികത്വത്തിൽ കുറുപ്പംപടി ഫൊറോനയിലെ വൈദികർ സഹകാർമികരായി. ഇന്ന് ബിഷപ് മാർ തോമസ് തറയിൽ വചനപ്രഘോഷണം നടത്തും.