തിരൂർ: കാന്പസിലും പരിസത്തും ജില്ലാ സ്കൂൾ കലോത്സവം കൊടുമുടിയിലെത്തി നിൽക്കുന്പോൾ തെരഞ്ഞെടുപ്പ് ചൂടിലാണ് തിരൂർ എസ്എസ്എം പോളിടെക്നിക്ക് വിദ്യാർത്ഥികൾ. കലോത്സവം നടക്കുന്ന പ്രധാന വേദി ഉൾപ്പടെ ആറ് വേദികളാണ് പോളിടെക്നിക്കിന് പരിസരത്തുള്ളത്. പോളി മാനേജ്മെന്റിന്റെ സഹകരണത്തോടെയാണ് ഉൗട്ടുപുര ഉൾപ്പടെ കലോത്സ നഗരിയിലെ പല സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളത്.
എന്നാൽ കാന്പസിലെ വിദ്യാർത്ഥികൾ തെരഞ്ഞെടുപ്പിന് തയാറെടുത്ത് വോട്ട് പിടിത്തത്തിന്റെ തിരക്കിലാണ്. ജില്ലയിലെ അഞ്ച് പോളിടെക്നിക്ക് കോളേജുകളിലാണ് ഇന്ന് യൂണിയൻ തെരഞ്ഞെടുപ്പ് നടക്കുന്നത്. കലോത്സവത്തിലെ ഈരടികൾ അലയടിച്ചുയരുന്പോൾ പോളിയിൽ സ്ഥാനാർത്ഥികളും മുന്നണികളും അവസാനവട്ട വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണ്. പോളി യൂണിയൻ തെരഞ്ഞെടുപ്പിന്റെയും കലോത്സവ സമാപനത്തിന്റെയും പശ്ചാത്തലത്തിൽ വെള്ളിയാഴ്ച കൂടുതൽ സുരക്ഷ ശക്ത്മാക്കിയതായും കൂടുതൽ പോലീസിനെ വിന്യസിക്കുമെന്നും തിരൂർ ഡിവൈഎസ്പി വി.വി.ബെന്നി പറഞ്ഞു.