അങ്ങാടിപ്പുറം: സദസിനെ ചിരിപ്പിച്ചും കരയിപ്പിച്ചും ചിന്തിപ്പിച്ചും വേദിയിൽ നിറഞ്ഞാടിയ ടി.പി. ശ്രേയ മനോജ്, മലപ്പുറം ജില്ലാ കലോത്സവത്തിലെ ഹൈസ്കൂൾ വിഭാഗം നാടകത്തിൽ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ അവതരിപ്പിച്ച ’നാടകം ആൻ അണ്‍പാർലമെന്ററി വേഡ് ’ എന്ന നാടകത്തിലായിരുന്നു ശ്രേയയുടെ ശ്രദ്ധേയമായ പ്രകടനം.
പിൻബഞ്ചുകാരായ കുട്ടികളുടെ നൊന്പരങ്ങളും സ്വപ്നങ്ങളും അവർ ഉയർത്തുന്ന ചോദ്യങ്ങളുമാണ് പരിയാപുരം സ്കൂളിന്റെ നാടകത്തെ സജീവമാക്കിയത്.
മത്സരത്തിൽ നാടകം നാലാം സ്ഥാനത്തായിപ്പോയെങ്കിലും മികവാർന്ന പ്രകടനത്തിലൂടെ ശ്രേയ കാണികളുടെ കണ്ണിലുണ്ണിയായി. ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ഈ മിടുക്കി കൊളത്തൂർ ഓണപ്പുട തോട്ടോപള്ളിയാലിൽ ടി.പി.മനോജ് കുമാറിന്റെയും കെ.സുചിത്രയുടെയും മകളാണ്.ഇതേ നാടകത്തിലെ ഭവ്യ ദിലീപ്കുമാർ മങ്കട ഉപജില്ലാ നാടക മത്സരത്തിൽ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പ്രവീണ്‍ കോട്ടയ്ക്കലാണ് നാടകത്തിന്റെ സംവിധായകൻ.