ന്യൂഡൽഹി: ഡൽഹിയിലെ ഇറ്റാലിയൻ എംബസി വിസാ വിഭാഗത്തിലെ ഉദ്യേഗസ്ഥനായ തൃശൂർ വരന്തരപ്പള്ളി ഞാറ്റുവെട്ടിയിൽ ദിനേശൻ എൻ. കെ. (50)നിര്യാതനായി. മയൂർ വിഹാർ ഫേസ് 2 പോക്കറ്റ് എയിൽ 6 ബി യിൽ താമസിച്ചിരുന്ന അദ്ദേഹം കോവിഡ് ബാധിതനായി ഹോളി ഫാമിലി ആശുപത്രിയിൽ മെയ് 2 മുതൽ ചികിത്സയിലായിരുന്നു.
ഏപ്രിൽ 23 ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച അദ്ദേഹം ശ്വാസതടസത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡൽഹിയിലെ ഫോട്ടോഗ്രാഫർ ദിൻകർ നാരായണന്റെ സഹോദരി ദർത്താവാണ്. ഭാര്യ, ദിൻഷ ദിനേശ്. മക്കൾ: ദേഷ്ണ(ആറാം ക്ലാസ്), ദേവാൻഷ്(ആറാം ക്ലാസ്) . സംസ്കാരം പിന്നീട് .
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
ദിനേശൻ എൻ. കെ. നിര്യാതനായി
07:50 PM May 20, 2021 | Deepika.com