വണ്ടിപ്പെരിയാർ: കേരളത്തിലെ ആദ്യ എന്‍സിസി വിമാനത്താവളമാണിത്. നാലു സീറ്റ് കപ്പാസിറ്റിയുള്ള മൈക്രോ ലൈറ്റ് എയര്‍ ക്രാഫ്റ്റ് വിമാനങ്ങള്‍ക്ക് ഇറങ്ങാൻ കഴിയും. നിലവിൽ വിമാനത്താവളത്തിന്റെ നിർമാണം പൂർത്തിയായിട്ടില്ല.
അതാണ് രണ്ട് സീറ്റുള്ള വിമാനം ഇറക്കിയത്. സാധാരണക്കാർക്ക് ഇതു വലിയ പ്രയോജനം ചെയ്യില്ല. ഒരു വർഷം 1,200 എൻസിസി കേഡറ്റുകൾക്ക് ഇവിടെ സൗജന്യ പരിശീലനം നൽകും. കേരളത്തിൽനിന്നു താത്പര്യമുള്ള കുട്ടികൾക്കു സൗജന്യ പരിശീലനത്തിനു മുൻഗണനയുണ്ട്.
കാലവർഷക്കെടുതി പോലുള്ള പ്രതിസന്ധിഘട്ടങ്ങളിൽ ഇവിടുത്തെ വിമാനങ്ങളും വിമാനത്താവളവും ദുരന്തനിവാരണത്തിന് ഉപകരിക്കും. ഇതിന് എൻസിസിയുടെ അനുമതി വേണം. മൈക്രോ ലൈറ്റ് എയര്‍ ക്രാഫ്റ്റ് വിമാനങ്ങള്‍ക്ക് ഇറങ്ങാൻ കഴിയുന്നതിനാൽ എയര്‍ഫോഴ്സ് വിമാനങ്ങളും വലിയ ഹെലികോപ്ടറുകളും അടിയന്തര സാഹചര്യങ്ങളില്‍ ഇവിടെ ഇറക്കാനാകും. വിമാനത്താവളം പൂർത്തിയാകുന്നതോടെയേ വലിയ ഹെലികോപ്റ്ററുകൾക്ക് ഇറങ്ങാനാകൂ. അതുവരെ ഗ്രൗണ്ടിൽ ചെറിയ ഹെലികോപ്ടറുകൾ ഇറക്കാം.
എൻസിസിയുടെ അനുമതി ലഭിച്ചാൽ നാലു സീറ്റുള്ള വിമാനങ്ങളിലും വലിയ ഹെലികോപ്റ്ററുകളിലും വിനോദ സഞ്ചാരികൾക്കിവിടെ ഇറങ്ങാൻ കഴിയും. ഇതിനുള്ള ചർച്ചകൾ നടന്നുവരികയാണ്. ഇടുക്കിയിൽ ഒരു വിമാനത്താവളമുണ്ടെന്ന് അഭിമാനിക്കാമെങ്കിലും ഇടുക്കിയിലെ ജനങ്ങൾക്ക് അത്യാവശ്യഘട്ടങ്ങളിലല്ലാതെ ഈ വിമാനത്താവളം പ്രയോജനപ്പെടില്ല.