തിരുമാറാടി: തിരുമാറാടി പഞ്ചായത്തിൽ പാലിയേറ്റീവ് വോളൻഡിയർ മാർക്ക് പരിശീലനം നൽകി. ടാഗോർ ഹാളിൽ നടന്ന പരിശീലനം പഞ്ചായത്ത് പ്രസിഡന്റ് രമ മുരളീധര കൈമൾ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരംസമിതി ചെയർപേഴ്സൺ സന്ധ്യാമോൾ പ്രകാശ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. ജോർജ് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ സി.വി. ജോയി, ആലീസ് ബിനു, കെ.കെ. രാജ്കുമാർ, മെഡിക്കൽ ആഫീസർ ഡോ. ഐ.കെ. സാവിത്രി, പാലിയേറ്റീവ് നഴ്സ് എം.ജെ. ഷീന എന്നിവർ പ്രസംഗിച്ചു. ഡോ. ആദർശ് ബാബു, എച്ച്ഐ പ്രിൻസ് സെബാസ്റ്റ്യൻ, ഫിസിയോ തെറാപ്പിസ്റ്റ് ഇ.എസ്. സോണിയ, വി.സി. ഷൈബി എന്നിവർ ക്ലാസുകൾ നയിച്ചു. പരിശീലനത്തിനു ശേഷം വാർഡ് അടിസ്ഥാനത്തിൽ ഇവർക്കു ചുമതലകൾ നൽകും.