ഊന്നുകൽ: ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിലെ പൂർവിദ്യാർഥികൾ ചേർന്ന് തങ്ങളുടെ സഹപാഠിക്ക് സ്വപ്നഭവനം നിർമിച്ചു നൽകി. 1990-91 വർഷം 10 ബി ബാച്ചിൽ പഠിച്ച വിദ്യാർഥികളാണ് തേങ്കോട് പുത്തൻപറമ്പിൽ ജെസി ബിജുവിനു വീട് നിർമിച്ചു നൽകിയത്.
സ്കൂളിൽ സംഘടിപ്പിച്ച സൗഹൃദ സംഗമത്തിൽ അന്നത്തെ ക്ലാസ് ലീഡർ കെ.കെ. കബീർ അധ്യക്ഷത വഹിച്ചു. കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ ഉദ്ഘാടനം ചെയ്തു. ആന്റണി ജോൺ എംഎൽഎ വീടിന്റെ താക്കോൽ ദാനം നിർവഹിച്ചു. സ്കൂൾ മാനേജർ റവ. ഡോ. തോമസ് പോത്താനാമുഴി, സ്കൂൾ പ്രധാനാധ്യാപകൻ സുനി എം. കുര്യൻ, പൂർവ അധ്യാപകർ, അനധ്യാപകർ, പിടിഎ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
സൗഹൃദ സംഗമത്തിൽ പങ്കെടുത്ത എല്ലവരെയും മെമന്റോ നൽകി ആദരിച്ചു. വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകളും നൽകി.