കോതമംഗലം: ആലുവ-മൂന്നാർ റോഡ് നാലുവരി പാതയായി വികസിപ്പിക്കുന്നതിന് അന്തിമ അലൈൻമെന്റിന് അംഗീകാരം ലഭിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. ആലുവ പുളിഞ്ചോട് ജംഗ്ഷനിൽനിന്ന് ആരംഭിച്ച് തങ്കളം ലോറി സ്റ്റാൻഡ് ജംഗ്ഷനിലെത്തി തങ്കളം - കോഴിപ്പിള്ളി ബൈപാസിലൂടെ ബിഷപ് ഹൗസ് ജംഗ്ഷനിൽ അവസാനിക്കും വിധമാണ് അന്തിമ അലൈൻമെന്റ്. 23 മീറ്റർ വീതിയിൽ ആധുനിക നിലവാരത്തിൽ നിർമിക്കുന്ന റോഡിൽ പരമാവധി വളവുകൾ ഒഴിവാക്കും വിധമുള്ള അലൈൻമെന്റാണ് അംഗീകരിച്ചിട്ടുള്ളത്. പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കുന്നതിനായി 653.06 കോടി രൂപയുടെ സാമ്പത്തിക അനുമതി ലഭ്യമായിരുന്നു.
കോതമംഗലം മണ്ഡല പരിധിയിൽ നങ്ങേലിപ്പടിയിലും ബ്ലൂ മൂൺ ഓഡിറ്റോറിയത്തിനു സമീപവുമാണ് വളവുകൾ ഒഴിവാക്കുന്നതിനായി നിലവിലെ അലൈൻമെന്റിൽനിന്ന് മാറ്റം വരുത്തിയിട്ടുള്ളത്. പദ്ധതിയുടെ റവന്യൂ ബി സാംഗ്ഷൻ ലഭ്യമാക്കി അലൈൻമെന്റ് കല്ലുകൾ സ്ഥാപിക്കുന്നതിനും, സ്ഥലമേറ്റെടുക്കൽ ആരംഭിക്കുന്നതിനുമുള്ള നടപടികൾ വേഗത്തിൽ മുന്നോട്ട് പോവുകയാണെന്നും എംഎൽഎ അറിയിച്ചു.