ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് ബാധിച്ച് കോട്ടയം സ്വദേശി മരിച്ചു. കണമല എയ്ഞ്ചൽവാലി സ്വദേശി മാട്ടേൻ എം.യു തോമസ് (റോയി -48) ആണ് മരിച്ചത്. ഡൽഹിയിലെ ഹോളി ഫാമിലി ആശുപത്രിയിൽ കോവിഡ് ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്.
സംസ്കാരം വെള്ളിയാഴ്ച കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നോയിഡ സെക്ടർ 124ന് സമീപമുള്ള ക്രിസ്ത്യൻ സെമിത്തേരിയിൽ. ഭാര്യ റേച്ചൽ തോമസ്. മക്കൾ അമൽ, ബിബിൻ (ഇരുവരും വിദ്യാർഥികൾ)
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
ഡൽഹിയിൽ കോവിഡ് ബാധിച്ച് കോട്ടയം സ്വദേശി മരിച്ചു
08:38 PM May 19, 2021 | Deepika.com