കോതമംഗലം: വചനപ്രഘോഷണം ജീവിത സാക്ഷ്യത്തിലൂടെ നടപ്പാക്കണമെന്ന് ബിഷപ് എമരിറ്റസ് മാർ ജോർജ് പുന്നക്കോട്ടിൽ. 17-ാമത് കോതമംഗലം ബൈബിൾ കൺവൻഷൻ കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ പാരീഷ് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു ബിഷപ്. ജീവിതത്തിന്റെ എല്ലാ തലങ്ങളും വചന പ്രഘോഷണത്തിനായി ഉപയോഗിക്കണമെന്നും ബിഷപ് പറഞ്ഞു.
പ്രാർത്ഥനയിലൂടെ മരുഭൂമിയിൽ മേശ ഒരുക്കാൻ കർത്താവിന് കഴിയുമെന്ന പ്രത്യാശയിൽ നാം ജീവിക്കണമെന്ന് വചന സന്ദേശം നൽകിയ ഫാ. മാത്യു വയലാമണ്ണിൽ പറഞ്ഞു. ബൈബിൾ കൺവൻഷനോടനുബദ്ധിച്ച് കോതമംഗലം കത്തീഡ്രൽ വികാരി റവ. ഡോ. തോമസ് ചെറുപറമ്പിൽ
ബൈബിൾ പ്രതിഷ്ഠാ കർമം നിർവഹിച്ചു. കോതമംഗലം ഫൊറോനയിലെ വികാരിമാരുടെ നേതൃത്വത്തിൽ ദിവ്യബലി അർപ്പിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ രൂപത വികാരി ജനറാൾമാരായ മോൺ. ഫ്രാൻസീസ് കീരമ്പാറ, മോൺ. പയസ് മലേക്കണ്ടത്തിൽ, ഫൊറോന വികാരിമാരായ റവ. ഡോ. തോമസ് ചെറുപറമ്പിൽ, റവ. ഡോ. തോമസ് പറയിടം, റവ. ഡോ. തോമസ് പോത്തനാമുഴി, ഫാ.ജേക്കബ് തലാപ്പിള്ളിൽ, രാജേഷ് പിട്ടാപ്പിള്ളിൽ, ജോൺ അലക്സ്, ജിമ്മിച്ചൻ പുതിയാത്ത്, കെ.കെ. കുര്യാക്കോസ്, ചെറിയാച്ചൻ തെക്കെക്കര എന്നിവർ പങ്കെടുത്തു.
കൺവൻഷൻ ജനറൽ കോ-ഓർഡിനേറ്റർ റവ. ഡോ. തോമസ് പറയിടം സ്വാഗതവും കോതമംഗലം രൂപത പ്രോട്ടോസിഞ്ചെല്ലുസ് ഫ്രാൻസീസ് കീരമ്പാറ നന്ദിയും പറഞ്ഞു. ഇന്ന് ഫാ.എബ്രാഹം കടയക്കുഴി വചനപ്രഘോഷണം നടത്തും.