പറവൂര്‍: എച്ച്എസ് വിഭാഗം തിരുവാതിരകളിയുടെ ഫലത്തിന് ഇക്കുറിയും മാറ്റമില്ല. സംസ്ഥാനതല മത്സരത്തില്‍ ഇക്കുറിയും ജില്ലയിൽനിന്ന് ചുവടുവയ്ക്കുക മൂവാറ്റുപുഴ നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീമാണ്.
23ാം തവണയാണ് സ്കൂളിന്റെ നേട്ടം. 30 വര്‍ഷമായി തിരുവാതിര പരിശീലന രംഗത്തുള്ള കയ്പമംഗലം പെരിഞ്ഞനം സ്വദേശി നസീര്‍ പെരിഞ്ഞനമാണ് 23 വര്‍ഷവും സ്കൂള്‍ ടീമിനെ പരിശീലിപ്പിച്ചതെന്ന പ്രത്യേകതയുമുണ്ട്.
15 തവണ ഒന്നാംസ്ഥാനത്തോടെയും മറ്റു വര്‍ഷങ്ങളില്‍ അപ്പീലോടെയുമാണ് ടീം സംസ്ഥാനതലത്തില്‍ പോരാടിയത്. ഒരു തവണ സംസ്ഥാനത്ത് ഒന്നാമതെത്തുകയും ചെയ്തു. അഞ്ജലീന ജോണ്‍, ഗൗതമി ജിജു, വന്ദന ദീപു, ലക്ഷ്മി സുരേഷ്, ലക്ഷ്മിപ്രിയ അനില്‍, ജ്വാല അന്ന സാബു, ലിബ്ന എലിസബത്ത് ജോഷി, അനുഗ്രഹ അനില്‍, നന്ദന ദീപു, അക്സ എലിസബത്ത് സുരേഷ്, എന്നിവരായിരുന്നു ടീം അംഗങ്ങള്‍.