പറവൂര്‍: തെലുങ്കാനയില്‍ 2019ല്‍ നടന്നത് ഏറ്റുമുട്ടലായിരുന്നില്ല, അത് പോലീസിന്റെ തിരക്കഥയായിരുന്നുവെന്ന് നിശബ്ദമായി വിളിച്ചുപറഞ്ഞ എറണാകുളം സെന്റ് തെരേസാസ് സ്കൂളിന് എച്ച്എസ്എസ് വിഭാഗം മൈമില്‍ ഒന്നാംസ്ഥാനം. ഒമ്പത് ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍ ഏഴ് ടീമുകളും ഏ ഗ്രേഡോടെ മികച്ച പ്രകടനം കാഴ്ചവച്ചു. ആശയത്തിലെ വ്യത്യസ്തതയാണ് സെന്റ് തെരേസാസിനെ വിജയിയാക്കിയത്. മത്സരാര്‍ഥികളുടെ ചടുലമായ നീക്കങ്ങള്‍ സദയില്‍ കൈയടി നേടി. മുന്നാംവര്ഷമാണ് മൂകാഭിനയത്തില്‍ സെന്റ് തെരേസാസിന്റെ നേട്ടം. വെറ്ററിനറി ഡോക്ടറെ കൂട്ട ബലാത്സംഗം ചെയ്ത കേസിലെ നാലു പ്രതികളെയാണ് തെലുങ്കാന പോലീസ് എന്‍കൗണ്ടറിലൂടെ വകവരുത്തിയത്.