പറവൂര്‍: മൂന്നാം ദിനവും കുതിപ്പു തുടര്‍ന്ന് എറണാകുളം. 183 മത്സരങ്ങള്‍ പൂര്‍ത്തിയായതോടെ 526 പോയിന്റുമായാണ് എറണാകുളം ഉപജില്ലയുടെ മുന്നേറ്റം. 503 പോയിന്റോടെ നോര്‍ത്ത് പറവൂരും, 460 പോയിന്റോടെ ആലുവയുമാണ് യഥാക്രമം രണ്ടും, മൂന്നും സ്ഥാനങ്ങളില്‍ .
സ്കൂളുകളില്‍ എടവനക്കാട് ഹിദായത്തുല്‍ ഇസ്ലാം എച്ച്എസ്എസ് 156 പോയിന്റോടെ മുന്നിട്ടു നില്ക്കുന്നു. 149 പോയിന്റുമായി എറണാകുളം സെന്റ് തെരേസാസ് സിജിഎച്ച്എസ്എസ് രണ്ടാമതും 144 പോയിന്റോടെ മോറക്കാല സെന്റ് മേരീസ് എച്ച്എസ്എസ് മൂന്നാം സ്ഥാനത്തുമുണ്ട്.
യുപി ജനറല്‍ വിഭാഗത്തില്‍ 106 പോയിന്റുമായി നോര്‍ത്ത് പറവൂരാണ് ഒന്നാമത്. എച്ച്എസ് ജനറലിലും എച്ച്എസ്എസ് ജനറലിലും യഥാക്രമം 207, 235 പോയിന്റോടെ എറണാകുളമാണ് ഒന്നാമത്. യുപി സംസ്കൃതത്തില്‍ എറണാകുളം -60, എച്ച്എസ് സംസ്കൃതത്തില്‍ ആലുവ- 65 മുന്നിട്ടു നില്കുന്നു.
യുപി അറബിക്കില്‍ 45 പോയിന്റോടെ കോലഞ്ചേരിയാണ് മുന്നില്‍. എച്ച്എസ് അറബിക്കില്‍ 66 പോയിന്റുള്ള വൈപ്പിന്‍ ഉപജില്ല മുന്നിലാണ്.