കിഴക്കന്പലം: മഴുവന്നൂർ, കുന്നത്തുനാട് പഞ്ചായത്തുകളെ വേർതിരിക്കുന്ന പോത്തനാംചിറ വലമ്പൂർ റോഡ് മണ്ണിട്ട് നികത്തിയതിനെതിരെ സമീപവാസി നൽകിയ പരാതിയിൽ കളക്ടറുടെ ഉത്തരവ് വർഷങ്ങൾ കഴിഞ്ഞിട്ടും നടപ്പാക്കാതിരുന്ന മഴുവന്നൂർ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ ഓംബുഡ്സ്മാന്റെ പുതിയ ഉത്തരവ്.
ആറു വർഷം മുമ്പ് കളക്ടർ നൽകിയ ഉത്തരവ് നടപ്പാക്കി റിപ്പോർട്ട് ചെയ്യുന്നതു വരെ പഞ്ചായത്ത് സെക്രട്ടറിയുടെ ശമ്പളം തടഞ്ഞുവയ്ക്കണമെന്നാണ് ഓംബുഡ്സ്മാൻ ജസ്റ്റിസ് പി.എസ്.ഗോപിനാഥൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറോട് നിർദേശിച്ചത്.
ഡിസംബർ 31നാണ് റിപ്പോർട്ട് സമർപ്പിക്കേണ്ട അവസാന തീയതി. മാസങ്ങൾക്ക് മുമ്പ് ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ഓംബുഡ്സ്മാൻ പഞ്ചായത്ത് സെക്രട്ടറിയോട് നിർദേശിച്ചിരുന്നു.
അത് നടപ്പാക്കാതിരുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നടപടി ചോദ്യം ചെയ്ത് പരാതിക്കാരൻ നൽകിയ അപേക്ഷയിലാണ് പുതിയ ഉത്തരവ്.