അങ്കമാലി : മൂക്കന്നൂർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും യുവജന സംഘടനകളെയും പങ്കെടുപ്പിച്ചു കൊണ്ട് മയക്കുമരുന്ന് വിപത്തിനെതിരെ മൂക്കന്നൂർ വികസന സമിതിയുടെ നേതൃത്വത്തിൽ ഒരു വർഷത്തെ നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കും.
ഇതിന്റെ ഭാഗമായി നാളെ മൂക്കന്നൂർ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ രാവിലെ 9.30 മുതൽ 11.30 വരെ ബോധവത്ക്കരണ ക്ലാസ് നടക്കും. തുടർന്ന് ഒരു വർഷം നീണ്ടു നിൽക്കുന്ന മയക്കുമരുന്ന് വിപത്തിനെതിരെയുള്ള പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മജീഷ്യൻ ഗോപിനാഥ് മുതുകാട് നിർവഹിക്കും. യോഗത്തിൽ മൂക്കന്നൂർ വികസന സമിതി ചെയർമാൻ പി.പി. ബേബി അധ്യക്ഷത വഹിക്കും.
റോജി എം ജോൺ എംഎൽഎ , മൂക്കന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജു പാലാട്ടി തുടങ്ങിയവർ മുഖ്യാത്ഥിതികളായിരിക്കും. ഇതോടനുബന്ധിച്ചു നടത്തിയ വാർത്താസമ്മേളനത്തിൽ മൂക്കന്നൂർ വികസന സമിതി ചെയർമാൻ പി.പി. ബേബി, വികസന സമിതി സെക്രട്ടറി ബെസ്റ്റിൻ ജോസ്, കൺവീനർ നിജോ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.