നെടുമ്പാശേരി: മർച്ചന്റ്സ് അസോസിയേഷൻ വനിതാ വിംഗ്, വി കെയർ പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റി, നെല്ലിക്കുഴി ഇന്ദിരഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസ് എന്നിവ സംയുക്തമായി സൗജന്യ ദന്തചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. ചെങ്ങമനാട് ശ്രീരംഗം ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡന്റ് സെബ മുഹമ്മദലി ഉദ്ഘാടനം ചെയ്തു.
വനിത വിംഗ് പ്രസിഡന്റ് സുനിത ഹരിദാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം അമ്പിളി ഗോപി, വാർഡ് മെന്പർ സി.എസ്. അസീസ്, വി കെയർ പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റി പ്രസിഡന്റ് സി.പി. തരിയൻ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ടി.എസ്. മുരളി, ജനറൽ സെക്രട്ടറി ടി.ഡി. സുബ്രഹ്മണ്യൻ വനിത വിംഗ് സെക്രട്ടറി ബീന സുധാകരൻ, ക്യാമ്പ് കോ ഓർഡിനേറ്റർ ഡോ. ജെസ് ലിൻ മെർളി ജയിംസ്, ഇന്ദിരഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ ഡോ. കെ.പി. സിയാദ് എന്നിവർ സംസാരിച്ചു.