മാള: സംസ്ഥാന റോളർ ഹോക്കി ചാന്പ്യൻഷിപ്പിൽ ജേതാക്കളായ തൃശൂർ ജില്ല ടീമുകൾക്ക് സ്വീകരണം നൽകി. വിവിധ വിഭാഗങ്ങളിലായി അഞ്ച് സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവും നേടിയാണ് തൃശൂർ ജില്ല ചാന്പ്യന്മാരായത്. മാള ഹോളി ഗ്രേസ് അക്കാദമിയിൽ നടന്ന സ്വീകരണ ചടങ്ങുകൾ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഹോളി ഗ്രേയ്സ് ചെയർമാൻ അഡ്വ. ക്ലെമന്റ് തോട്ടാപ്പിളളി അദ്ധ്യക്ഷത വഹിച്ചു.
കേരള റോളർ സ്കേറ്റിംഗ് അസോസിയേഷൻ സംസ്ഥാന ട്രഷറർ കെ. ശശിധരൻ മുഖ്യാതിഥിയായിരുന്നു. വിജയികൾക്ക് മെഡലുകളും ട്രോഫിയും ഉപഹാരങ്ങളും വിതരണം ചെയ്തു. തൃശൂർ ജില്ല റോളർ സ്കേറ്റിംഗ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ഡോ. എസ്. ശങ്കർ ലിംഗം, ഹോളി ഗ്രേസ് ഫിനാൻസ് ഡയറക്ടർ ജീസൻ പള്ളിപ്പാട്ട്, ഡയറക്ടർമാരായ എൻ.ജെ.പോളി, ജോണി ഇലഞ്ഞിപ്പിള്ളി, പൗലോസ് അറയ്ക്കലാൻ എന്നിവർ സംസാരിച്ചു. വൈസ് പ്രിൻസിപ്പാൾ പി.വി. ലിവ്യ സ്വാഗതവും കോ-ഓർഡിനേറ്റർ സുമി നജീന്പ് നന്ദിയും പറഞ്ഞു.