ഇരിങ്ങാലക്കുട: അഭിഭാഷക ക്ഷേമനിധി 25 ലക്ഷമായി ഉയർത്തുക, ജൂണിയർ അഭിഭാഷകർക്കുള്ള സ്റ്റൈപ്പന്റ് കൃത്യമായി ലഭ്യമാക്കുക, ന്യായാധിപരുടെ പ്രൊമോഷൻ കാര്യത്തിൽ അഭിഭാഷക സമൂഹത്തിന്റെ അഭിപ്രായം കൂടി പരിഗണിക്കാൻ സംവിധാനം ഉണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് (ഐഎഎൽ) ഇരിങ്ങാലക്കുട യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി അഡ്വ. സി.ബി. സ്വാമിനാഥൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അഡ്വ. ലാജു ലാസർ, അഡ്വ. എം.എ. ജോയ്, അഡ്വ. കെ.ആർ. ജയന്തി, അഡ്വ. പി.ജെ. ജോബി, അഡ്വ. രാജേഷ് തന്പാൻ, അഡ്വ. കെ.പി. ശ്രീകുമാരനുണ്ണി, എം.എ. കൊച്ചാപ്പു, അഡ്വ. ജിഷ ജോബി എന്നവർ പ്രസംഗിച്ചു. അഡ്വ. കെ.ജി. അജയ്കുമാർ പ്രസിഡന്റും അഡ്വ. എം.പി. ജയരാജ് സെക്രട്ടറിയുമായി കാര്യനിർവഹണ സമിതിയെ തെരഞ്ഞെടുത്തു.