ഇരിങ്ങാലക്കുട: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായി ജില്ലാ വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിക്കുന്ന ഓറഞ്ച് ദ വേൾഡ് കാന്പയിന് ജില്ലയിൽ തുടക്കമായി. കാന്പയിനിന്റെ ഭാഗമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ നടത്തിയ സൈക്കിൾ റാലി സബ് കളക്ടർ മുഹമ്മദ് ഷഫീഖ് ഫ്ലാഗ് ഓഫ് ചെയ്തു. ക്രൈസ്റ്റ് കോളജിലെ സൈക്ലിംഗ് ക്ലബായ സി ഫോർ സൈക്ലിംഗിന്റെ ആഭിമുഖ്യത്തിലായിരുന്നു റാലി.
സത്യപ്രതിജ്ഞ ക്രൈസ്റ്റ് കോളജ് പ്രിൻസിപ്പൽ ഫാ. ജോളി ആൻഡ്രൂസ് ചൊല്ലി കൊടുത്തു. വനിതാ സംരക്ഷണ ഓഫീസർ എസ്. ലേഖ, സിഡിപിഒമാരായ സുധ, ജയ റെജി, കെ.കെ. ലളിത, അങ്കണവാടി ടീച്ചർമാർ, വണ്‍ സ്റ്റോപ് സെന്റർ പ്രവർത്തകർ, സ്കൂൾ കൗണ്‍സിലർമാർ എന്നിവർ സന്നിഹിതരായിരുന്നു.