മേലൂർ: പുഷ്പഗിരി -പാലപ്പിള്ളി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന ആവശ്യവുമായി പ്രദേശത്തെ കോണ്ഗ്രസ് ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. വർഷങ്ങൾക്ക് മുൻപ് പിഎംആർവൈ പദ്ധതിയിൽ ഉൾപ്പെടുത്തി 80 ലക്ഷം രൂപ ചിലവിൽ അഞ്ചു വർഷത്തെ പരിപാലനവും അവസാന വർഷം ടാറിംഗ് ചെയ്യണമെന്ന് കരാറിൽ ഉള്ളതാണ്. എന്നാൽ നാളിതുവരെ യാതൊരു പ്രവർത്തനവും ഉണ്ടായിട്ടില്ലെന്നു മാത്രമല്ല കാലപഴക്കം വന്ന പൈപ്പുകൾ മാറ്റുന്നതിന് റോഡ് പൊളിച്ചപ്പോൾ വാട്ടർ അതോറിറ്റി കെട്ടിവെച്ച തുക ഉപയോഗിച്ച് പുനരുദ്ധാരണം നടത്തുവാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറായിട്ടില്ലെന്ന ആരോപണമുണ്ട്.
റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് പഞ്ചായത്ത് അതികൃതർ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധിച്ചത്. കോണ്ഗ്രസ് 138-ാം ബൂത്ത് പ്രസിഡന്റ് ലിൻസൻ ആന്റണി ഉദ്ഘാടനം ചെയ്തു.സെക്രട്ടറി പി.എൽ.സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.