ഇരിങ്ങാലക്കുട: ജീവകാരുണ്യ പ്രവർത്തനങ്ങൾ ലക്ഷ്യമാക്കി ഇരിങ്ങാലക്കുട ലയണ്‍ ലേഡി ക്ലബ് നടത്തുന്ന ഹോളിഡേ ബസാർ 2022 നുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മൂന്ന്, നാല് തീയതികളിൽ ലയണ്‍സ് ക്ലബ് ഹാളിൽ 50 ഓളം സ്റ്റാളുകളുമായിട്ടാണ് ഇത്തവണ എക്സിബിഷൻ ഒരുങ്ങുന്നതെന്ന് ലയണ്‍ ലേഡി ക്ലബ് പ്രസിഡന്റ് മിഡ്ലി റോയ്, സെക്രട്ടറി റിങ്കു മനോജ്, ട്രഷറർ അനീറ്റ ബാബു എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
തുണിത്തരങ്ങൾ, ക്രിസ്മസ് അലങ്കാര വസ്തുക്കൾ, സൗന്ദര്യ വർധക വസ്തുക്കൾ, ഇൻഡോർ പ്ലാന്റ്സ് എന്നിവയുടെ വിപുലമായ ശേഖരമാണ് ഒരുക്കുന്നത്. മൂന്നിന് രാവിലെ ഒന്‍പതിന് ഡിസൈനർ ഷേർലി റെജിമോൻ എക്സിബിഷൻ ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ചെയർപേഴ്സണ്‍ സോണിയ ഗിരി മുഖ്യാതിഥിയായിരിക്കും. അഡ്വ. കെ.ആർ. വിജയ ആദ്യ വിൽപന നിർവഹിക്കും. എക്സിബിഷനിൽ നിന്ന് ശേഖരിക്കുന്ന തുക ഒരു വിധവയുടെ ഭവന നവീകരണ പ്രവർത്തനങ്ങൾക്ക് ചിലവഴിക്കുമെന്നും സംഘാടകർ അറിയിച്ചു.