ഇരിങ്ങാലക്കുട: ലോക മണ്ണ് ദിനത്തോടനുബന്ധിച്ചു മണ്ണ് സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കർഷകരിൽ അവബോധം സൃഷ്ടിക്കുന്നതിനായി ജില്ലാതല ശിൽപശാല സംഘടിപ്പിക്കുന്നു. അഞ്ചിന് മാപ്രാണം മാർസ്ലീവ ആർക്കേഡ് ഹാളിൽ നടക്കുന്ന ശില്പശാലയുടെ ഭാഗമായി സൗജന്യ മണ്ണുപരിശോധന നടത്തും.
മണ്ണ് പരിശോധിക്കാൻ ആഗ്രഹിക്കുന്ന കർഷകർ 500 ഗ്രാം തൂക്കത്തിൽ സാന്പിളുകൾ മൂന്നിന് ഉച്ചതിരിഞ്ഞ് നാലിന് മുന്പായി കൃഷിഭവനിലോ അഞ്ചിന് പത്തിനു മുൻപായി മാപ്രാണം മാർസ്ലീവ ആർക്കേഡ് പരിസരത്ത് എത്തുന്ന മൊബൈൽ മണ്ണുപരിശോധനാ ലാബിലോ എത്തിക്കേണ്ടതാണ്. മണ്ണുസാന്പിളിന്റെ ഈർപ്പം കുറയ്ക്കുന്നതിനായി തണലിൽ ഉണക്കണം.