ചാലക്കുടി: മാർക്കറ്റ് റോഡിൽ ഗുണ്ടാ സംഘങ്ങളുടെ അഴിഞ്ഞാട്ടം. ഇന്നലെ വൈകിട്ട് ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത് നാട്ടുകാരെയും വ്യാപാരികളെയും ഭീതിയിലാഴ്ത്തി. മരാകായുധങ്ങളുംകന്പിവടികളുമായിട്ടാണ് ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടിയത്.
വ്യാപാരികൾ പോലീസിൽ അറിയിച്ചുവെങ്കിലും സംഘട്ടനം നടക്കുന്ന സമയത്ത് എത്തിയില്ല. സംഘങ്ങൾ തല്ലിപ്പിരിഞ്ഞ ശേഷമാണ് പോലീസ് എത്തിയതെന്ന് വ്യാപാരികൾ പറയുന്നു. കള്ളുഷാപ്പ് റോഡിൽ തന്പടിച്ചിരിക്കുന്ന ഗുണ്ടകൾ തമ്മിൽ സംഘട്ടനങ്ങളും അസഭ്യവർഷവും പതിവായി മാറിയിരിക്കയാണ്. വ്യാപാരികൾ നേരത്തെ പോലീസിൽ പരാതി നല്കിയിരുന്നുവെങ്കിലും പോലീസ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് വ്യപാരികൾ പറയുന്നു. പരസ്പരം പോർവിളിയും ഭീക്ഷണിയും നടത്തുന്ന ഗുണ്ടകൾ കടകളിൽ കയറി വന്ന് പണപിരിവു നടത്തുന്നതും പതിവാണ്.