തൃശൂർ: ഫിലാറ്റലിക് ക്ലബ് തൃശൂരിന്റെ ആഭിമുഖ്യത്തിൽ നാളെ മുതൽ നാലു വരെ സ്റ്റാന്പ്-കോയിൻ-കറൻസി പ്രദർശനം നടത്തും. പാറമേക്കാവ് അഗ്രശാലയിലാണു പ്രദർശനം നടക്കുകയെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ലോകത്തിലെ ആദ്യത്തെ സ്റ്റാന്പ്, സ്വർണത്തിൽ നിർമിച്ച ആദ്യത്തെ കറൻസി, ഏറ്റവും ചെറിയ സ്വർണ നാണയം തുടങ്ങി പതിനായിരത്തിലധികം സ്റ്റാന്പുകളും നാണയങ്ങളും പ്രദർശനത്തിനുണ്ടാകും.
നാളെ രാവിലെ 9.30ന് മേയർ എം.കെ. വർഗീസ് പ്രദർശനം ഉദ്ഘാടനം ചെയ്യും. ആദ്യമായി പ്ലൈവുഡിൽ നിർമിച്ച പ്രത്യേക പോസ്റ്റ് കാർഡ് പുറനാട്ടുകര ശ്രീരാമ കൃഷ്ണ മഠാധിപതി സ്വാമി സദ്ഭവാനന്ദ പുറത്തിറക്കും. മുൻ മേയർ രാജൻ എ. പല്ലൻ, പിസിഐ അംഗം മോഹനചന്ദ്രൻ നായർ എന്നിവർ പങ്കെടുക്കും. പ്രവേശനം സൗജന്യമാണ്. പത്രസമ്മേളനത്തിൽ പ്രസിഡന്റ് മധുസൂദനൻ, സെക്രട്ടറി ഓൾവെക്സ് നൊറോണ, പി.എൽ. ജോസ്, എ.ആർ. ഷാജു എന്നിവർ പങ്കെടുത്തു.