+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​ല​ഞ്ഞി സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ തി​രു​നാ​ൾ ഇ​ന്നു മു​ത​ൽ

എ​ട​ക്ക​ര: ത​ല​ഞ്ഞി സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ അ​മ​ലോ​ത്ഭ​വ മാ​താ​വി​ന്‍റെ തി​രു​നാ​ളി​ന് ഇ​ന്നു തു​ട​ക്ക​മാ​കും. വൈ​കീ​ട്ട് നാ​ലേ​കാ​ലി​നു ഇ​ട​വ​ക വി​കാ​രി ഫാ. ​സ​ജി കോ​ട്ടാ​യി​ൽ തി​രു​നാ​ൾ
ത​ല​ഞ്ഞി സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ  തി​രു​നാ​ൾ ഇ​ന്നു മു​ത​ൽ
എ​ട​ക്ക​ര: ത​ല​ഞ്ഞി സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ അ​മ​ലോ​ത്ഭ​വ മാ​താ​വി​ന്‍റെ തി​രു​നാ​ളി​ന് ഇ​ന്നു തു​ട​ക്ക​മാ​കും. വൈ​കീ​ട്ട് നാ​ലേ​കാ​ലി​നു ഇ​ട​വ​ക വി​കാ​രി ഫാ. ​സ​ജി കോ​ട്ടാ​യി​ൽ തി​രു​നാ​ൾ കൊ​ടി​യേ​റ്റ് ന​ട​ത്തും.
അ​ഞ്ചി​നു വി​ശു​ദ്ധ കു​ർ​ബാ​ന ന​ട​ക്കും. നാ​ളെ വൈ​കീ​ട്ട് നാ​ല​ര​ക്ക് ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം. നി​ല​ന്പൂ​ർ ഫെ​റോ​നാ വി​കാ​രി ഫാ. ​ബി​ജു തു​രു​ത്തേ​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​ന് ജ​പ​മാ​ല കോ​ട്ട സ​മ​ർ​പ്പ​ണം, അ​ഞ്ച​ര​ക്ക് വി​ശു​ദ്ധ കു​ർ​ബാ​ന. പാ​ലാ​ങ്ക​ര സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യ വി​കാ​രി ഫാ. ​ഡൊ​മി​നി​ക് വ​ള​കൊ​ടി​യി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ആ​റ​ര​ക്ക് ജ​പ​മാ​ല, ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. ചാ​ത്തം​മു​ണ്ട ലി​റ്റി​ൽ ഫ്ള​വ​ർ ആ​ശ്ര​മം സു​പ്പീ​രി​യ​ർ ഫാ. ​റെ​യ്ഗ​ണ്‍ പ​ള്ളു​രു​ത്തി​യി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് നാ​ല​ര​ക്ക് ജ​പ​മാ​ല, അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. പാ​തി​രി​പ്പാ​ടം സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ വി​കാ​രി ഫ. ​ബി​ജോ​യ് ചെ​ന്പ​ക്ക​ര കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
തു​ട​ർ​ന്ന് ന​ട​ക്കു​ന്ന ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​ത്തി​നു താ​ളി​പ്പാ​ടം ദേ​വാ​ല​യ വി​കാ​രി ഫാ. ​മാ​ത്യു ക​റു​ത്തേ​ട​ത്ത് നേ​തൃ​ത്വം ന​ൽ​കും. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. രൂ​പ​ത കോ​ർ​പ്പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​സി​ജോ ഇ​ളം​കു​ന്ന​പ്പു​ഴ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
ആ​റ​ര​ക്ക് ഭ​ക്തി​നി​ർ​ഭ​ര​മാ​യ ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, രൂ​പ​ത മ​ത​ബോ​ധ​ന ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് ക​ച്ചി​റ​യി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഏ​ഴി​ന് അ​മ​ലോ​ത്ഭ​വ മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​ള്ള അ​നു​ഗ്ര​ഹ പ്ര​ദ​ക്ഷി​ണം.
എ​ട്ട​ര​ക്ക് പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം, ആ​കാ​ശ വി​സ്മ​യം, നേ​ർ​ച്ച ഭ​ക്ഷ​ണം. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ വ്യാ​ഴാ​ഴ്ച രാ​വി​ലെ ആ​റേ​കാ​ലി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, എ​ട്ടേ​മു​ക്കാ​ലി​ന് ജ​പ​മാ​ല, ഒ​ന്പ​തേ​കാ​ലി​ന് ആ​ഘോ​ഷ​മാ​യ റാ​സ കു​ർ​ബാ​ന, തി​രു​നാ​ൾ സ​ന്ദേ​ശം. ഫാ. ​ജി​മ്മി ഓ​ലി​ക്ക​ൽ, ഫാ. ​ഡെ​ന്നി​സ് പൂ​വ​ത്തി​ങ്ക​ൽ, ഫാ. ​ജി​ന്‍റോ ത​ട്ടു​പ​റ​ന്പി​ൽ എ​ന്നി​വ​ർ കാ​ര​മി​ക​ത്വം വ​ഹി​ക്കും. പ​തി​നെ​ന്നേ​മു​ക്കാ​ലി​ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. വൈ​കീ​ട്ട് ഏ​ഴി​ന് ര​ണ്ടു ന​ക്ഷ​ത്ര​ങ്ങ​ൾ എ​ന്ന നാ​ട​കം അ​ര​ങ്ങേ​റും. തു​ട​ർ​ന്നു തി​രു​നാ​ൾ കൊ​ടി​യി​റ​ക്ക് എ​ന്നി​വ ന​ട​ക്കും.
More in Malappuram :