മുട്ടം: സ്വകാര്യബസും കാറും കൂട്ടിയിടിച്ചു രണ്ടുപേർക്ക് പരിക്ക്. കാറിലുണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. തൊടുപുഴ സബ് ജഡ്ജിന്റെ കാറാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകുന്നേരം അഞ്ചോടെ ഇടുക്കി-കോട്ടയം ജില്ലകളുടെ അതിർത്തി പ്രദേശമായ തോണിക്കല്ലിലാണ് അപകടം.
മേലുകാവ് ഭാഗത്തുനിന്നും ഇറക്കം ഇറങ്ങിവന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് എതിർദിശയിൽനിന്നു വന്ന ബസിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മേലുകാവ് ഭാഗത്തുനിന്നും ഇറക്കം ഇറങ്ങിവന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് എതിർദിശയിൽനിന്നു വന്ന ബസിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.