കോതമംഗലം: വചനപ്രഘോഷണം ജീവിതസാക്ഷ്യമാകണമെന്ന് ബിഷപ് എമരിറ്റസ് മാർ ജോർജ് പുന്നക്കോട്ടിൽ. 17-ാമതു കോതമംഗലം ബൈബിൾ കണ്വൻഷൻ സെന്റ് ജോർജ് കത്തീഡ്രൽ പാരീഷ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവിതത്തിന്റെ എല്ലാ തലങ്ങളും വചനപ്രഘോഷണത്തിനായി ഉപയോഗിക്കണമെന്നും ബിഷപ് പറഞ്ഞു.
രൂപത വികാരി ജനറാൾ മോണ്‍. പയസ് മലേക്കണ്ടത്തിൽ, ഫൊറോന വികാരിമാരായ റവ. ഡോ. തോമസ് ചെറുപറന്പിൽ, റവ. ഡോ. തോമസ് പറയിടം, റവ. ഡോ. തോമസ് പോത്തനാമുഴി, ഫാ. ജേക്കബ് തലാപ്പിള്ളിൽ, പ്രാർഥനാകൂട്ടായ്മ കോ-ഓർഡിനേറ്റർമാരായ രാജേഷ് പിട്ടാപ്പിള്ളിൽ, ജോണ്‍ അലക്സ്, ജിമ്മിച്ചൻ പുതിയാത്ത്, കെ.കെ. കുര്യാക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു.
കണ്വൻഷൻ ജനറൽ കോ-ഓർഡിനേറ്റർ റവ. ഡോ. തോമസ് പറയിടം സ്വാഗതവും കോതമംഗലം രൂപത പ്രോട്ടോസിഞ്ചെല്ലൂസ് മോണ്‍. ഫ്രാൻസീസ് കീരംപാറ നന്ദിയും പറഞ്ഞു. കത്തീഡ്രൽ വികാരി റവ. ഡോ. തോമസ് ചെറുപറന്പിൽ ബൈബിൾ പ്രതിഷ്ഠ നടത്തി. കണ്വൻഷന് ആരംഭംകുറിച്ച് കോതമംഗലം ഫൊറോനയിലെ വികാരിമാരുടെ നേതൃത്വത്തിൽ ദിവ്യബലിയും അർപ്പിച്ചു. ഫാ. മാത്യു വയലാമണ്ണിൽ വചനസന്ദേശം നൽകി. ഇന്ന് ഫാ. ഏബ്രഹാം കടയിക്കുഴി വചനപ്രഘോഷണം നടത്തും.